ആൻഡ്രോയ്ഡ് ഫോൺ മെമ്മറി (Internal Storage) ഫുൾ ആവുന്നത്പ രിഹരിക്കാൻ കുറച്ചു Basic Tips ആണ്... നിങ്ങളിൽ ഭൂരിഭാഗം പേർക്കും അറിയാവുന്നതാണെന്നു പ്രതീക്ഷിക്കുന്നു.
ആൻഡ്രോയ്ഡ് ഫോൺ മെമ്മറി (Internal Storage) ഫുൾ ആവുന്നത് പരിഹരിക്കാൻ കുറച്ചു Basic Tips ആണ്... നിങ്ങളിൽ ഭൂരിഭാഗം പേർക്കും അറിയാവുന്നതാണെന്നു പ്രതീക്ഷിക്കുന്നു.
1. Settings-ൽ Apps എടുത്ത് Sort By Size-ൽ ക്രമീകരിക്കുക. ശേഷം Facebook, Chrome പോലുള്ളവ തിരഞ്ഞെടുത്ത് Clear Data കൊടുക്കുക.
(പിന്നീട് Open ചെയ്യുമ്പോൾ Re-Login ചെയ്യേണ്ടിവരും).
2. വാട്ട്സാപ്പ് ഉപയോഗിക്കുന്ന ആളാണെങ്കിൽ,
a. Internal Storage-ൽ WhatsApp ഫോൾഡറിൽ Databases തിരഞ്ഞെടുക്കുക. അതിൽ msgstore.db.crypt12 എന്നത് ഒഴികെയുള്ള എല്ലാ ഫയലുകളും നീക്കം ചെയ്യാവുന്നതാണ്.
b. WhatsApp ഫോൾഡറിൽ തന്നെ Media തിരഞ്ഞെടുക്കുക. അതിൽ WhatsApp Videos, Images ഫോള്ഡറുകളിലെ Sent Items മുഴുവനായി നീക്കം ചെയ്യാവുന്നതാണ്. (ഇവയുടെ ഒക്കെ ഒറിജിനൽ കോപ്പി Already നമ്മുടെ ഗാലറിയിൽ ഉണ്ടാവും)
3. ടെലിഗ്രാം ഉപയോഗിക്കുന്ന ആളാണെങ്കിൽ, Telegram ആപ്പ് തുറന്ന് അതിലെ Settings-ൽ Data and Storage-ൽ Storage Usage എടുത്ത് Cache Clear ചെയ്യുക.
4. File Manager-ൽ ഇതിനു മുൻപ് നമ്മൾ Uninstall ചെയ്തു കളഞ്ഞ ആപ്പുകളുടെ പേരിൽ ഫോള്ഡറുകൾ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യാവുന്നതാണ്.
5. ShareIt, Xender മുതലായ ആപ്പുകൾ ഉപയോഗിക്കുന്നവർ ആണെങ്കിൽ, മുൻപ് സുഹൃത്തുക്കളുമായി share ചെയ്യുമ്പോൾ ഇടക്കുവെച്ച് Fail ആയിപ്പോയ സിനിമകളുടെയോ മറ്റോ ഫയലുകൾ Cache ആയിട്ട് അതാത് ഫോൾഡറിൽ കിടക്കുന്നുണ്ടാവും, അവ നീക്കം ചെയ്യാവുന്നതാണ്.(ആൻഡ്രോയ്ഡ് 5 & above ഫോണുകളിൽ Android ഫോൾഡറിലെ Data-ൽ com.xender അല്ലെങ്കിൽ com.lenovo എന്നതിൽ ആവും ഈ Cache ഫയലുകൾ ഉണ്ടാവുക)
6. Youcam, Candycam, Camera360 മുതലായ ക്യാമറ ആപ്പുകൾ ഉപയോഗിക്കുന്നവർ ആണെങ്കിൽ,
ഇതിലെ ഒക്കെ ഓരോ Camera Effects ഉം 3 മുതൽ 10 വരെ Mb size വരുന്നതാണ്. ആപ്പിൽ Manual ആയിട്ട് ഇവ നീക്കം ചെയ്യാനുള്ള ഓപ്‌ഷൻ ഇല്ലാത്തതിനാൽ Settings-ൽ Apps-ൽ പോയി Clear Data കൊടുത്തതിനു ശേഷം അവശ്യമായവ മാത്രം രണ്ടാമത് Download ചെയ്യുക.
7. പ്ലേ സ്റ്റോറിൽ Google Files എന്നൊരു ആപ്പ് ഉണ്ട്. Xender ഒക്കെ ബാൻ ചെയ്ത സാഹചര്യത്തിൽ ഫയൽ ട്രാൻസ്ഫർ ചെയ്യാനായി മിക്കവരും ഉപയോഗിച്ചിട്ടുണ്ടാവണം.
അതിൽ മെമ്മറി ഫ്രീ ആക്കാൻ Free Up Duplicate Files പോലെ നല്ല നല്ല കുറച്ചു ഓപ്ഷനുകൾ ഉണ്ട്.
നമ്മുടെ ഫോണിൽ ഒരേ ഫയൽ തന്നെ (ഫോട്ടോയോ വിഡിയോയോ പാട്ടോ എന്തും ആവട്ടെ) രണ്ടോ മൂന്നോ ഫോള്ഡറുകളിലായി വേറെയും കിടക്കുന്നുണ്ട് എങ്കിൽ അവ കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള ഫീച്ചർ ആണിത്.
(ഗാലറി ഫയലുകൾ ഗൂഗിൾ ഫോട്ടോസിലേക്ക് ബാക്കപ്പ് ചെയ്ത് ഫോൺ മെമ്മറിയിൽ നിന്നും നീക്കം ചെയ്യാവുന്നതും ആണ്)
Comments
Post a Comment