ടോറന്റിനെ പറ്റി ചുരുക്കത്തിൽ പരിചയപ്പെടാം!
വിവിധ വിവരങ്ങൾ കൈവശമുള്ള മെറ്റാഡാറ്റ അടങ്ങിയിരിക്കുന്ന ഒരു കമ്പ്യൂട്ടർ ഫയലിനെ ടോറന്റ് എന്ന് വിളിക്കുന്നു. ഒരു ടോറന്റ് ഫയൽ സാധാരണയായി ".torrent" എക്സ്റ്റൻഷനിൽ നില കൊള്ളുന്നു. പക്ഷേ വിതരണം ചെയ്യേണ്ട യഥാർത്ഥ ഉള്ളടക്കങ്ങൾ അതിൽ അടങ്ങിയിട്ടില്ല എന്നാണ് മറ്റൊരു വാസ്തവം.
യഥാർത്ഥ ഉള്ളടക്കം ഡൌൺലോഡ് ചെയ്യുന്നതിനുള്ള കീ ആയി ഒരു ടോറന്റ് ഫയൽ പ്രവർത്തിക്കുന്നു. ഷെയർ ചെയ്ത ഫയൽ സ്വീകരിക്കാൻ ആരെങ്കിലും താൽപ്പര്യപ്പെടുമ്പോൾ അവർ ആദ്യം അനുബന്ധ ടോറന്റ് ഫയൽ ഡൌൺലോഡ് ചെയ്യണം; .torrent ഫയൽ നേരിട്ട് ഡൌൺലോഡ് ചെയ്യുകയോ അല്ലെങ്കിൽ ഒരു മാഗ്നറ്റ് ലിങ്ക് ഉപയോഗിച്ചോ ടോറന്റ് ഫയൽ നേടിയെടുക്കാം. ഈ ടോറന്റ് ഫൈലിനെ പിന്നീട്ട് ഒരു ക്ലയന്റ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് യഥാർത്ഥ ഫയലിന്റെ വിവരങ്ങൾ ഡൌൺലോഡ് ചെയ്തെടുക്കാം.
ടോറന്റുമായി ബന്ധപ്പെട്ട ചില terms പരിശോധിക്കാം...
🅐 Peer : നിലവിൽ സീഡറിന്റെ പക്കൽ നിന്ന് ഫയൽ ഡൌൺലോഡ് ചെയ്യുന്നവരെ peer എന്ന് വിശേഷിപ്പിക്കാം.
🅑 Seed: സീഡ് ചെയ്യുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മറ്റൊരാൾക്ക് ഷെയർ ചെയ്യുക എന്നാണ്. സീഡ് കൌണ്ട് എത്ര പേര് നിലവിൽ അതെ ഫയൽ ഷെയർ ചെയ്യുന്നു എന്ന് മനസ്സിലാക്കിത്തരുന്നു. സീഡ് കൌണ്ട് പൂജ്യം ആണെങ്കിൽ ആ ഫയൽ ഡൌൺലോഡ് ചെയ്തെടുക്കുന്നത് പ്രയാസമായിരിക്കും.
🅒 Swarm : ഒരേ സമയം ഒരേ ഫയൽ ഷെയർ ചെയ്യുകയും ഡൌൺലോഡ് ചെയ്യുകയും ചെയ്യുന്ന ഒരു പറ്റം ആളുകളെ swarm എന്ന് വിശേഷിപ്പിക്കുന്നു.
🅓 Leech : അപ്‌ലോഡ് ചെയ്യുന്നതിനേക്കാൾ കൂടുതൽ ഡൌൺലോഡ് ചെയ്യുന്നവരെ leechers എന്ന് വിളിക്കുന്നു. ഒരു ഫയൽ ഡൌൺലോഡ് ആയതിനു ശേഷം leecher ഒന്നും തന്നെ അപ്‌ലോഡ് ചെയ്യില്ല.
🅔 Tracker : ഒരു ഫയൽ ഷെയർ ചെയ്തവരെയും അത് ഡൌൺലോഡ് ചെയ്യുന്നവരെയും കണക്ട് ചെയ്യുന്ന ഒരു സെർവർ ആണ് tracker
🅕 Client : ടോറന്റ് ഫൈലോമാഗ്നെറ് ലിങ്കോ ഉപയോഗിച്ച ഫയൽ ഡൌൺലോഡ് ചെയ്തെടുക്കണമെങ്കിൽ ഒരു ക്ലൈയന്റിന്റെസഹായം ആവശ്യമുണ്ട്. BitTorrent, Utorrent , Flud എന്നിവ ഉദാഹരണങ്ങൾ.
ടോറന്റ് ഫയലുകളുടെ സ്വഭാവശുദ്ധി ഇവിടെ പരിശോധിക്കുന്നില്ല. എന്നിരുന്നാൽ കൂടി ലോകത്ത് നടക്കുന്ന മിക്ക റാൻസോംവാർ മാൽവെ അറ്റാക്കുകൾക്കു പിന്നിലും ഒരു ടോറന്റ് ഫയലിന്റെ കറുത്ത കരങ്ങൾ നമ്മൾക്ക് കാണാൻ സാധിക്കും.
Comments
Post a Comment